മകാസര്‍: പച്ചക്കറിത്തോട്ടത്തിലേക്ക് പോയ ഇന്തോനേഷ്യന്‍ വനിതയെ ഏറെ നേരമായിട്ടും കാണാഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും അവരെ അന്വേഷിച്ചിറങ്ങിയത്. എന്നാല്‍ പച്ചക്കറിത്തോട്ടത്തിലെങ്ങും വനിതയെ കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ തോട്ടത്തില്‍ നിന്നും കുറച്ചകലെ വയറുവീര്‍ത്ത നിലയില്‍ ഒരു പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.
സംശയം തോന്നി കത്തി ഉപയോഗിച്ച് വയര്‍ കീറി പരിശോധിച്ചപ്പോള്‍ 54കാരി വാ ടിബയുടെ ശരീരം പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നു കിട്ടുകയായിരുന്നു. 23 അടി നീളമുള്ളതായിരുന്നു ആ പെരുമ്പാമ്പ്.
വടിവാള്‍ ഉപയോഗിച്ച് തല വയര്‍ കീറിയപ്പോള്‍ ടിബയുടെ തലയാണ് ആദ്യം പുറത്തു വന്നത്. പിന്നീട് ശരീരം മുഴുവനും ആളുകള്‍ പുറത്തെടുത്തെങ്കിലും അവര്‍ മരിച്ചിരുന്നു. ഇന്തോനേഷ്യയിലും ഫിലിപ്പന്‍സിലും മാത്രം കണ്ടു വരുന്ന പ്രത്യേക തരം പെരുംപാമ്പുകളാണ് ഇത്.
വനിതയെ കാണാതായ തോട്ടത്തിന് സമീപം നിറയെ പാറക്കെടുകള്‍ ഉണ്ടായിരുന്നു ഇതിന്റെ ഇടയ്ക്കുള്ള ഗുഹകളിലാണ് ഇത്തരം പെരുംപാമ്പുകളുടെ മടകള്‍ കണ്ടു വരുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ സുലവേസി ദ്വീപിലെ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷകനും സമാനമായി കൊല്ലപ്പെട്ടിരുന്നു.