പെരുന്പാന്പുകൾ പെരുകുന്നത് തടയാനായി ഫ്ളോറിഡയിലെ ജലവിഭവ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാന്പുപിടിത്ത മത്സരത്തിൽ പിടികൂടിയ 17 അടിനീളവുമുള്ള പെരുന്പാന്പിന്റെ വയർ പിളർന്നപ്പോൾ ചുറ്റും നിന്നവർ ഒന്നു ഞെട്ടി. കാരണം 78 മുട്ടകളാണ് ഇതിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയിത്.
പ്രശസ്ത പാന്പ് പിടുത്തക്കാരനായ ക്രംമാണ് എവർഗ്ലേഡ്സ് ദേശിയപാർക്കിൽ നിന്നും പാന്പിനെ പിടികൂടിയത്. ആയുധങ്ങളുടെ സഹായമില്ലാതെ പിടികൂടിയ പാന്പിനെ തോളിലിട്ടാണ് ക്രം എത്തിയത്. പാന്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയ മുട്ടകൾ പിന്നീട് നശിപ്പിക്കുകയായിരുന്നു. 14 അടി നീളമുള്ള ബെർമീസ് ഇനത്തിൽപെട്ട പാന്പിനെയും ഇവിടെ നിന്നും പിടികൂടിയിരുന്നു. ഏറ്റവും വലിയ പെരുന്പാന്പിനെ പിടികൂടിയ ക്രംമിനെ കാത്തിരിക്കുന്നത് വലിയ സമ്മാനത്തുകയാണ്.