ഫ്ളോറിഡാ: ഫ്ളോറിഡയിൽ ക്രമാതീതമായി വർധിച്ചുവരുന്ന പെരുന്പാന്പുകളെ (പൈതോണ്) നിയന്ത്രിക്കുന്നതിന്, അവയെ വേട്ടയാടി പിടിച്ചു പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് സംസ്ഥാന അധികൃതർ നിർദേശം നൽകും.
പ്രഭാത ഭക്ഷണ മെനുവിൽ ഇതു ഉൾപ്പെടുത്തുന്നതിനുള്ള ഉത്തരവ് താമസിയാതെ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.
ഫ്ളോറിഡാ എവർഗ്ലേഡിൽ കണ്ടുവരുന്ന ബർമീസ് പൈതോണ് വംശവർധനവ് നിയന്ത്രിക്കുന്നതിന് വേട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും, ഈ ജോലിയിൽ എർപ്പെടുന്നവർക്ക് പ്രതിഫലം നൽകുന്നതിനുള്ള നിയമങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട്.
പൈതോണിന്റെ മാസം തിന്നുന്നതിൽ അപകടമുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കയാണെന്ന് ഫ്ളോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് കണ്‍സർവേഷൻ കമ്മീഷൻ വക്താവ് അറിയിച്ചു.
പൈതോണിൽ ചില പ്രത്യേക മത്സ്യങ്ങളിൽ കണ്ടുവരുന്ന മെർകുറിയുടെ അംശം ഉണ്ടോ എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കയാണ്.
ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ പ്രഭാതഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുന്നതിനുള്ള ഉത്തരവിറക്കുമെന്നും അധികൃതർ പറയുന്നു. പെരുന്പാന്പിന്റെ മുട്ടയും ഇത്തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് വിവരം.
കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായ പൈതോണ് ഭക്ഷണമാക്കിയിരിക്കുന്ന വേട്ടക്കാരൻ ഡോണാ കലീലിനെ പോലുയുള്ളവരെ പഠന വിഷയമാക്കും.
ആഴ്ചയിൽ പല ദിവസങ്ങളിലും പൈതോണെ ഭക്ഷിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നുവെന്ന് ഡോണ പറഞ്ഞു. ഫ്രൈ ചെയ്തു കഴിക്കുന്നതു ഏറ്റവും രുചികരമാണെന്നും ഡോണ കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ