വിവാഹമാണോ ലോകകപ്പ് ഫുട്ബോൾ ആണോ ഏറ്റവും പ്രധാനം…? അതിപ്പോ… ഇങ്ങനെയൊക്കെ ചോദിച്ചാ…? ഉത്തരം ആലോചിച്ച് തലപുകയ്ക്കേണ്ട.
വിവാഹത്തേക്കാൾ പ്രാധാന്യം ലോകകപ്പിനു കൊടുത്ത ഒരു ആരാധകൻ ഖത്തറിൽ എത്തിയിട്ടുണ്ട്. മെക്സിക്കോയിൽനിന്നാണ് ഈ സൂപ്പർ ആരാധകന്റെ വരവ്. ആളുടെ പേരും നാളും അറിഞ്ഞിട്ട് വലിയ കാര്യമൊന്നും ഇല്ലെന്നതും മറ്റൊരു വാസ്തവം.
വിവാഹത്തിനുള്ള ചെലവുകൾക്കായി സ്വരൂപിച്ചു വച്ച കാശെടുത്തു വീശിയാണ് ഇയാൾ ഖത്തർ ലോകകപ്പിനായി എത്തിയത്. വിവാഹത്തിനു മുന്പുള്ള ഒളിച്ചോട്ടം പക്ഷേ ലോകകപ്പ് വേദിയിൽവച്ച് ആരാധകൻ വെളിപ്പെടുത്തി.
വധുവിനോട് ക്ഷമചോദിച്ചുള്ള കുറിപ്പുമായി നിൽക്കുന്ന ചിത്രം ആരാധകൻ പങ്കുവയ്ക്കുകയും ചെയ്തു. തിരിച്ച് നാട്ടിൽ ചെല്ലുന്പോൾ ആരാധകനെ കാത്ത് എന്താണ് ഇരിക്കുന്നതെന്ന് അറിയില്ല… ഏതായാലും ഈ ആരാധകനെ കാത്തോളീ എന്നു പ്രാർഥിക്കാം…