നിരോധിക്കപെട്ട വസ്തുക്കളുമായി ഖത്തറിലെത്തിയാല്‍ പിടിവീഴും

qatarഖത്തറില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈടെക്‌സ്കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു. ഇതോടെ ഹൈടെക് സ്കാനിങ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നലോകത്തെ ആദ്യവിമാനത്താവളമെന്ന പദവിയും അഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമാകും.ഈ സ്കാനിങ് സ്ഥാപിക്കുന്നതിലൂടെ ഇതുവഴി യത്രക്കാരുടെയും അവരുടെ ലഗേജുകളും സ്കാന്‍ ചെയ്യപ്പെടും. ഇതോടെ നിരേധിക്കപ്പെട്ട വല്ല വസ്തുക്കളും കടത്താന്‍ ശ്രമിച്ചാല്‍ അത് പെട്ടെന്നു തന്നെ തിരിച്ചറിയന്‍ സാധിക്കും.

ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കൂടുതല്‍ യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ കഴിയും. ലഗേജിന്റെ സ്കാനിങ്ങിലെ കൃത്യത ഉറപ്പാക്കുന്നതിനായി വലിയ പരിശോധനമേശയാകും സ്ഥാപിക്കുക. നിരോധിതവസ്തുക്കള്‍ മാത്രമല്ല ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വേഗത്തില്‍ തിരിച്ചറിയാന്‍ ഹൈടെക് സ്കാനിങ് യന്ത്രങ്ങള്‍ക്ക് കഴിയുമെന്ന് വകുപ്പിലെ സുരക്ഷാ യൂണിറ്റ് മേധാവി മേജര്‍ അലി ഹമദ് അല്‍ ഹജ്‌സാബ് പറഞ്ഞു.

സുരക്ഷാപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലെ യാത്രക്കാരുടെ ചലനശേഷി വര്‍ധിപ്പിക്കാനും കഴിയും. യാത്രക്കാരുടെയും വ്യോമയാനമേഖലയുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പുതിയസംവിധാനത്തിന്റെ ലക്ഷ്യമെന്ന് വിമാനത്താവള സുരക്ഷാവകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അരാര്‍ അല്‍ റുമൈഹി പറഞ്ഞു. എച്ച്‌ഐഎ.യുടെയും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നത്.

Related posts