2 ലക്ഷം തന്നാൽ മാസം പതിനയ്യായിരം പലിശതരാം; ക്യൂനെറ്റിന്‍റെ തട്ടിപ്പ് വലയിൽ വീണത് നിരവധിപേർ; ദ​മ്പതി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും മാ​സം​തോ​റും ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ദ​ന്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​ൻ.​കെ. സി​റാ​ജു​ദ്ദീ​ൻ (31), ഭാ​ര്യ പി.​സി​ത്താ​ര മു​സ്ത​ഫ (22), എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി വി.​എ. ആ​ഷി​ഫ് റ​ഹ്മാ​ൻ (29) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ എ​സി​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ കൂ​ട്ടു​പ്ര​തി എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി കെ.​കെ. അ​ഫ്സ​ലി (30) നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​ലാ​ട് സ്വ​ദേ​ശി ടി.​കെ. മു​ഹ​മ്മ​ദ് നി​ഹാ​ലി​ൽ​നി​ന്ന് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക്യൂ​നെ​റ്റ് മ​ൾ​ട്ടി​ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് ബി​സി​ന​സി​ൽ 1,75000 രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ ആ​ഴ്ച​യി​ൽ 15000 രൂ​പ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​ത്.

ഇ​തി​ൽ വി​ശ്വ​സി​ച്ച നി​ഹാ​ൽ സെ​പ്റ്റം​ബ​ർ പ​ത്തി​ന് പ്ര​തി​ക​ൾ ന​ൽ​കി​യ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ലാ​ഭ​വി​ഹി​തം ല​ഭി​ച്ചി​ല്ല.

പി​ന്നീ​ട് ലാ​ഭ​വി​ഹി​തം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളെ നി​ര​വ​ധി ത​വ​ണ വി​ളി​ച്ചെ​ങ്കി​ലും പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് നി​ഹാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നി​ഹാ​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വ​ള​പ​ട്ട​ണം, എ​ട​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ള​പ​ട്ട​ണ​ത്തു​നി​ന്ന് നാ​ല​ര​ല​ക്ഷം ത​ട്ടി​യ​താ​യാ​ണു പ​രാ​തി.

പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്ഐ രാ​ജീ​വ​ൻ,എ​എ​സ്ഐ എം. ​അ​ജ​യ​ൻ, കെ.​പി.​ഷാ​ജി, എ​സ്‌​സി​പി​ഒ സ്നേ​ഹേ​ഷ്, സ​ജി​ത്ത്, പ്ര​മോ​ദ്, ഡ്രൈ​വ​ർ ശ​ര​ത്ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment