മുകേഷ് അംബാനിയുടെ ജീവിതം എത്രമാത്രം ആഢംബരപൂര്‍ണമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ ? മുകേഷ് അംബാനി സഞ്ചരിക്കുന്ന വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ് അവരുടെ ശമ്പളം. ഏകദേശം രണ്ട് ലക്ഷം രൂപയാണ് അംബാനി തന്റെ ഡ്രൈവര്‍മാര്‍ക്ക് ഒരു മാസത്തെ ശമ്പളമായി നല്‍കുന്നത്.
എന്നാല്‍ മുകേഷ് അംബാനിയുടെ ഡ്രൈവറാകുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. മുകേഷ് അംബാനിക്ക് നൂറുകണക്കിന് കാറുകളുണ്ട്. ഒരു സ്വകാര്യ കമ്പനിയാണ് അംബാനിക്ക് ആവശ്യമായ ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നത്. മുകേഷ് അംബാനിയുടെ കാര്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുത്ത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വവും സ്വകാര്യ കമ്പനിക്കാണ്.കാര്‍ ഡ്രൈവിംഗ് പശ്ചാത്തലം, കാര്‍ ഓടിക്കുന്നതിലെ അനുഭവം, വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിലെ അനുഭവം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഭാഷാ വൈദഗ്ദ്ധ്യം, കാര്‍ ഡ്രൈവിംഗ് അനുഭവം, കാര്‍ റിപ്പയര്‍ പരിജ്ഞാനം എന്നിവയില്‍ അഭിമുഖങ്ങള്‍ നടത്തും.
അതില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് കാറുകള്‍ ഓടിക്കുന്ന രീതികള്‍ പരിശോധിക്കും. തുടര്‍ന്ന്, മികച്ചവരെ തിരിച്ചറിഞ്ഞ് അവരില്‍ നിന്നും തെരഞ്ഞടുക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന വലിയ നടപടിക്രമമാണ് ഉള്ളത്. അതായത്, അവര്‍ക്ക് ഏറ്റവും കഠിനമായ പരിശീലനവും ഭാഷാ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. അതിനുശേഷം, ഡ്രൈവറെ നിയമിച്ചാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. ഈ തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം, ജോലിയില്‍ മികവു പുലര്‍ത്തുന്നവരെ തിരിച്ചറിയുകയും മുകേഷ് അംബാനിക്കായി ഓടിക്കാന്‍ ഒരു സ്ഥിരം കാര്‍ ലഭിക്കുകയും ചെയ്യും. ഇതിന് ധാരാളം വര്‍ഷങ്ങളെടുക്കും.
മുകേഷ് അംബാനി ബിഎംഡബ്ല്യു ബുള്ളറ്റ് പ്രൂഫ് 7 സീരീസ് കാറാണ് ഉപയോഗിക്കുന്നത്. അടിയന്തിര ഘട്ടത്തില്‍ കാറോടിക്കുമ്പോള്‍ മാനസികവും ശാരീരികവുമായ നിലയും ഡ്രൈവറുടെ കഴിവും കണക്കിലെടുക്കും. അതിനു മുന്നോടിയായി വിദേശത്തുള്ള വാഹന കമ്പനിയുടെ വിദഗ്ദ പരിശീലന കേന്ദ്രങ്ങളിലെ പ്രക്രിയയിലും, വ്യാഖ്യാന വ്യായാമങ്ങളിലും വിജയിക്കേണ്ടത് അത്യാവശ്യമാണ്.കൂടാതെ അവര്‍ക്ക് ഏറ്റവും കഠിനമായ പരിശീലനവും ഭാഷാ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. 2.7 ലക്ഷം കോടി രൂപയുടെ ആസ്ഥിയുള്ള മുകേഷ് അംബാനിയുടെ ജീവന് ഓരോ നിമിഷവും ഭീഷണിയുണ്ട്. ആ ഭീഷണികളെ നേരിടാനുള്ള കഴിവ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമാണ്.