ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനു സമീപം വനിതകൾ മാത്രം താമസിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞ രാത്രിയിൽ അതിക്രമ ശ്രമം നടന്നു. ന്നാം നിലയിലെ ഷെയ്ഡിൽ കയറി അടച്ചിട്ടിരുന്ന ജനൽ തുറന്ന് കൈകടത്തി കട്ടിലിൽ കിടന്ന യുവതിയുടെ മുഖത്തും മറ്റും സ്പർശിച്ചപ്പോഴാണ് അവർ ഞെട്ടിയുണർന്ന് നിലവിളിച്ചത്.
ഉദ്ദേശം 30 വയസുള്ള യുവാവാണെന്ന് യുവതി പറയുന്നു. ഇയാൾ നീല ഷർട്ട് ധരിച്ചിരുന്നുവത്രേ. യുവതിയുടെ ബഹളം കേട്ട് മറ്റ് മുറികളിൽ ഉണ്ടായിരുന്നവരും ഉണർന്നു. ഉടൻ തന്നെ പോലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും വിളിച്ചു വരുത്തി.
അവർ പരിസരവും സ്ഥലവും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. സെക്യൂരിറ്റിയുള്ള ക്വാറന്റൈൻ കേന്ദ്രമാണിത്. സംഭവം ഉണ്ടായ മുറിയിലെ യുവതികൾ നിരീക്ഷണ കാലാവധി കഴിഞ്ഞ് ഇന്നലെ വീട്ടിലേക്ക് മടങ്ങി.