ആലുവ: ഹോട്ട് സ്പോട്ടിൽനിന്നു യുവതി ബാങ്കിലെത്തിയതിനെത്തുടർന്ന് എസ്ബിഐ ആലുവ ബ്രാഞ്ചിന്റെ പ്രവർത്തനം ഉച്ചയ്ക്കുശേഷം തടസപ്പെട്ടു.
പൂനയിൽനിന്നെത്തിയ പെരുമ്പാവൂർ സ്വദേശിനിയാണ് ക്വാറന്റൈൻ ലംഘിച്ച് ബാങ്കിലെത്തിയത്. പഴയ ചെക്ക് നൽകിയപ്പോൾ സംശയം തോന്നിയ കാഷ്യർ വിശദീകരണം ചോദിച്ചപ്പോഴാണ് രണ്ടു ദിവസം മുമ്പ് പൂനെയിൽനിന്നെത്തിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്.
ഇതോടെ ഉച്ചയ്ക്കുശേഷം ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുകയായിരുന്നു. ആരോഗ്യ പ്രവർത്തകരെത്തി ഇവരെ പ്രത്യേക കാറിൽ താമസസ്ഥലത്തേക്കു മാറ്റി.
ക്വാറന്റൈൻ ലംഘനത്തിന് ഇവർക്കെതിരേ കേസെടുത്തു. എറണാകുളത്ത് ലോഡ്ജിൽ താമസിക്കുകയാണെന്നും രണ്ടു ദിവസത്തിനുളളിൽ പൂനെയിലേക്കു മടങ്ങുമെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.