കൊല്ലം: ഷാർജയിൽ നിന്നും നാട്ടിൽ വന്ന് ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കരുനാഗപ്പള്ളി കടത്തൂർ മനോജ് ഭവനിൽ മനോജ്(40) രാത്രി വീട്ടിൽ നിന്നിറങ്ങി അയൽവാസിയുടെ വീടിന്റെ തിണ്ണയിൽ പോയിക്കിടന്ന് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടർന്ന് ഇയാൾക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
യുഎഇ യിൽ നിന്നും കഴിഞ്ഞ ഏഴിന് കൊല്ലത്തെത്തി കെറ്റിഡിസി ടമരിൻഡ് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തേവലക്കര പൈപ്ളൻ ജംഗ്ഷനിൽ നന്ദനത്തിൽ കെ.വിജയ് (45) സൗകര്യങ്ങൾ പോരാ എന്ന് പറഞ്ഞ് സർക്കാർ നിർദേശങ്ങൾ ലംഘിച്ചു.
ഇയാൾ നിരീക്ഷണ കേന്ദ്രം വിട്ട് വീട്ടിലേക്ക് പോയതിന് ഈസ്റ്റ് പോലീസ് ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. തുടർന്ന് ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ക്വാറന്റൈൻ ലംഘനത്തിന് മുന്പ് രണ്ട്തവണ നടപടി നേരിട്ട പരവൂർ സ്വദേശി ക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് വീണ്ട ും കേസെടുത്തു.
അബുദാബിയിൽ നിന്നും കഴിഞ്ഞ ഒന്നിന് നാട്ടിലെത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിയവെ നിയമം ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്ന പരവൂർ കുറുമണ്ടൽ ചേരിയിൽ ആലത്തുവിള വീട്ടിൽ സുമിത്(38) നെതിരെ പരവൂർ പോലീസ് കേസെടുത്തിരുന്നു.
എന്നാൽ വീണ്ട ും ക്വാറന്റൈൻ ലംഘിച്ചതിന് രണ്ടാമതും കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഏഴിന് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതിന് വീണ്ട ും കേരളാ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ക്വാറന്റൈൻ ലംഘനത്തിന് പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചവറ പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിൽ പുറത്തിറ ങ്ങി സഞ്ചരിച്ച രണ്ടുപേർക്കെതി രെ ആരോഗ്യപ്രവർത്തകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചവറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.