കൊച്ചി: വിമാന യാത്രികർക്ക് വൻ നിരക്കിളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ഈ മാസം 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ 50 ശതമാനം ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2017ലെ വേൾഡ് എയർലൈൻ അവാർഡ് നേടിയതിന്റെ സന്തോഷ സൂചകമായാണ് ഇപ്പോഴത്തെ നിരക്കിളവ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഖത്തർ എയർവേസ് സേവനം നല്കുന്നുണ്ട്
നിരക്കിളവുമായി ഖത്തർ എയർവേസ്
