ബ്രസീലിയ: കോപ്പ അമേരിക്കയിലെ അരങ്ങേറ്റ പോരാട്ടത്തിൽ ഖത്തറിന് സമനില. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ പരാഗ്വേയോടു 2-2ന് സമനില പിടിച്ചു. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഖത്തർ ഒപ്പമെത്തിയത്.
നാലാം മിനിറ്റില്‍ ഓസ്കാര്‍ കാര്‍ഡോസോ പെനാല്‍റ്റിയിലൂടെ പരാഗ്വേയെ മുന്നിൽ എത്തി. 56-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്സാലെയിലൂടെ പരാഗ്വേ ലീഡ് ഉയര്‍ത്തി. എന്നാൽ അല്‍മോസ് അലി(68), ബൗലേം ഖൗഖി(77) എന്നിവരിലൂടെ ഖത്തർ തിരിച്ചടിച്ചു.
കോപ്പയിൽ അടുത്ത മത്സരത്തിൽ ഖത്തർ കൊളംബിയയെയും പരാഗ്വേ അർജന്റീനയേയും നേരിടും.