ഇരിട്ടി: ഇന്റീരിയര്‍ ഡെക്കറേഷന് സ്ഥാപന ഉടമയെ വധിക്കാന്‍ മറ്റൊരു സ്ഥാപന ഉടമ ക്വട്ടേഷന്‍ നല്കിയ കേസില്‍ റിമാന്‍ഡിലായ എട്ട് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കി. ഉളിക്കല്ലിലെ ഇന്റീരിയർ സ്ഥാപനം നടത്തുന്ന കാലാങ്കിയിലെ വെങ്ങരപറമ്പില് വി. മനുതോമസ് (30), വട്ട്യാംതോട്ടിലെ പുതുശേരി പ്രിയേഷ് (31), തില്ലങ്കേരി പള്ള്യത്തെ പി.നിധിന് (29) ,ശിവപുരം മുരിക്കിന് വീട്ടില്‍ പ്രവീണ്‍ (27) ആയിത്തറ മമ്പറത്തെ വടക്കേകാരമ്മല് ഷിബിന്‍ രാജ് (24 )ശിവപുരം നന്ദനം വീട്ടില്‍ പി . പി .ജനീഷ് (30) ശിവപുരം ലിജിന്‍ നിവാസില്‍ എം. ലിജിന്‍ (26 )പടിക്കചാലിലെ ലിജിത്ത് എന്ന ഇത്തൂട്ടി (29) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നും ജ്യാമം നല്‍കരുതെന്നും ചൂണ്ടിക്കാട്ട് ഇരിട്ടി എസ്ഐ ദിനേശന് കൊതേരി ബെയില്‍ ഒബ്ജക്ഷന് റിപ്പോര്‍ട്ട് കോടതിയില്‍ നല്കി. മനുതോമസിന്റെ സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രിയേഷും , നിഥിനും മറ്റുള്ളവര്‍ ക്വട്ടേഷന്‍ സംഘാങ്ങളുമാണ്. ഉളിക്കലിൽ ഇന്റീരയർ ഡെക്കറേഷൻ സ്ഥാപനം നടത്തുന്ന ഷൈൻ മോനെ അപായപ്പെടുത്താൻ മനു തോമസ് ക്വട്ടേഷൻ നൽകുകയും മറ്റുള്ളവർ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഒരു ലക്ഷം രൂപയ്ക്ക് ഷൈൻ മോന്റെ ഇരുകാലുകളും തല്ലിയൊടിക്കുന്നതിനായിരുന്നു ക്വട്ടേഷൻ നൽകിയത്. പ്രതികള്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മനു തോമസിൽ നിന്നും കൈപ്പറ്റിയിരുന്നു. പോലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഷൈന്‍ മോനെ ഒരു വീടിന്റെ ഇന്റീരിയര്‍ ഡെക്കറേഷന് ചെയ്യുവാന്‍ എന്ന പേരിൽ എടക്കാനത്തേക്ക് വിളിച്ചു വരുത്തി കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. ഷൈന്‍ മോന്റെ ഒന്നരപവന്റെ സ്വര്‍ണമാലയും 28000 രൂപ, രണ്ട് മൊബൈല്‍ ഫോണുകളും അക്രമികൾ കവർന്നിരുന്നു.