കറുകച്ചാൽ: കറുകച്ചാലിൽ പിടിയിലായ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച പ്ലാച്ചിക്കൽ കോളനി നിവാസി രാജിയെ ഇന്നു പോലീസ് ചോദ്യം ചെയ്യും. രാജിയാണ് കേസിലെ ഒന്നാം പ്രതി. ഇവർ നല്കിയ ക്വട്ടേഷൻ പ്രകാരമാണ് ആറംഗ സംഘം സ്ഥലത്ത് എത്തിയത്. ഗർഭിണിയായ മകളുടെ സംരക്ഷണം രാജിക്കായതിനാൽ ഇവരുടെ അറസ്റ്റ് വൈകും. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതോടെ വിവിധ സ്ഥലങ്ങളിലെ നിരവധി കേസുകൾക്ക് തുന്പായി.
ആറ്റിങ്ങൽ കോലിയക്കോട് നാവായിക്കുളം അനീഷ് (ശുപ്പാണ്ടി അനീഷ് -30) കുറുന്പനാടം കരിങ്കണ്ടത്തിൽ സോജി (ജോസഫ്- 28), ചങ്ങനാശേരി പെരുന്ന കുരിശുംമൂട്ടിൽ ജാക്്സണ് (24), വാഴൂർ പുളിക്കൽകവല പൗവ്വത്തുകാട്ടിൽ സനു പി. സജി (24), കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാദ് (37), മംഗലാപുരം സ്വദേശി ആറ്റിങ്ങൽ കോരാണി കെ.കെ.ഭവനിൽ മുജീബ് (33) എന്നിവരെയാണ് കറുകച്ചാൽ പോലീസ് ഞായറാഴ്ച വൈകുന്നേരം 4.30ന് കറുകച്ചാൽ പ്ലാച്ചിക്കൽ കോളനിയിൽ നിന്നും പിടികൂടിയത്.
തൃക്കൊടിത്താനം സ്റ്റേഷൻ പരിധിയിൽ കോട്ടമുറിയിൽ ചീട്ടുകളി സംഘത്തെ ആക്രമിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത് പ്രതികളിൽ ശുപ്പാണ്ടി അനീഷിന്റെ നേതൃത്വത്തിലായിരുന്നു. മുഖംമൂടി വച്ചാണ് അന്ന് ചീട്ടുകളി സംഘത്തെ ആക്രമിച്ചത്. കോളനി നിവാസിയായ രാജി (45) നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്താനായി എത്തിയതാണ് ഇവർ. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. കേസിലെ ഒന്നാം പ്രതിയായ രാജി ഭർത്താവുമായി പിരിഞ്ഞ് മകളുമായാണ് താമസം. പ്രതികളിലൊരാളായ സോജി കഴിയുന്നതും ഇവരോടൊപ്പമാണ്.
രാജിയും അയൽവാസിയായ രമേശൻ എന്നയാളുമായി പണമിടപാട് സംബന്ധിച്ചും അതിർത്തി സംബന്ധമായും ഏറെ നാളായി തർക്കത്തിലായിരുന്നു. കൂടാതെ സോജിയോടൊപ്പം മറ്റു പലരും രാജിയുടെ വീട്ടിൽ എത്തുന്നതും രമേശും അയൽവാസികളും ചോദ്യം ചെയ്തിരുന്നു. ഇതിൽ പക തോന്നിയ രാജി രമേശനെ മർദിക്കണമെന്ന് സോജിയോട് പറഞ്ഞു. ഇതിനായി ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്താനായി 25,000 രൂപ രാജി സോജിയെ ഏൽപ്പിച്ചു.
ഇതേ തുടർന്ന് സോജിയോടൊപ്പം ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുന്ന മറ്റ് പ്രതികൾ കൃത്യം നടത്താനായി ഞായറാഴ്ച വൈകുന്നേരം ചങ്ങനാശേരിയിൽ നിന്നും വാടകക്കെടുത്ത സൈലോ കാറിൽ രാജിയുടെ വീട്ടിലെത്തി. ഇവരുടെ നീക്കത്തിൽ സംശയം തോന്നിയ നാട്ടുകാർ വീട് വളഞ്ഞശേഷം കറുകച്ചാൽ പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിയിലായവരുടെ പേരിൽ സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളിൽ കേസുകളുള്ളതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലെ കായിലയിൽ സ്റ്റേഷനറികട നടത്തുന്ന ഷൈനിയുടെ മാല പൊട്ടിച്ച കേസിൽ പോലീസ് തിരഞ്ഞു കൊണ്ടിരിക്കുന്നവരാണ് റിയാദ്, മുജിബ എന്നിവർ. പിടിയിലായവരിൽ കൊലപാതകം, പോക്സോ കേസ്, പിടിച്ചുപറി, മോഷണം തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റഷനുകളിൽ നിരവധി കേസുകളുണ്ടെന്ന കറുകച്ചാൽ പോലീസ് പറഞ്ഞു.
ശുപ്പാണ്ടി അനീഷ് കൊലപാതകം ഉൾപ്പെടെ പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. ജാക്സണെതിരേ കഞ്ചാവ് കേസും കഴിഞ്ഞ വർഷം ചങ്ങനാശേരി എൻഎസ്എസ് സ്കൂളിൽ സംഘർഷം നടത്തിയ കേസിലും പ്രതിയാണ്. മുജിബിബിന്റ പേരിൽ ഇരവിപുരം പോലീസ് സ്റ്റേഷനിൽ നാലും, ആറ്റിങ്ങൾ, കല്ലന്പലം എന്നിവിടങ്ങൾ ഒന്നു വീതവും കേസുകളുണ്ട്. കൊല്ലത്ത് മാലപൊട്ടിച്ച നാലുകേസുകളിൽ പ്രതിയാണ് റിയാദ്.
സംസ്ഥാനത്തെ കുപ്രസിദ്ധ ക്വട്ടേഷൻ തലവ·ാരായ അലോട്ടി, വാൾ ബിജു, വിക്കൻ അനിൽ, മിഥുൻ എന്നിവരുടെ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടന്നും തിരുവനന്തപുരം സ്വദേശിയായ വക്കീലാണ് ഇവർക്ക് ക്വട്ടേഷനുകൾ തരമാക്കി കൊടുക്കുന്നതെന്നും പോലീസ് പറഞ്ഞു. പിടിയിലായവർ പൂജപ്പുര സെൻട്രൽ ജയിൽ തടവിൽ കഴിയുന്പോളാണ് പരിചയപ്പെട്ടത്. തുടർന്ന് ഇവർ ക്വട്ടേഷൻ സംഘം രൂപീകരിക്കുകയുമായിരുന്നു.
കറുകച്ചാൽഎസ്ഐ എം.കെ. ഷെമീർ, എഎസ്ഐമാരായ കെ.എസ്. നൗഷാദ്, ജോബ് ജോസഫ്, സിപിഒമാരായ സുരേഷ്, സക്കീർ, ആന്റണി, വേണു, സഞ്ചോ എന്നിവരും. എസ്പിയുടെ ആന്റി ഗുണ്ടാ സ്ാക്വാഡിലുള്ള കെ.കെ. റജി, പ്രദിപ് ലാൽ, സിപിഒമാരായ അൻസാരി, മണികണ്ഠൻ, ആന്റണി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.