സുഹൃത്തുമൊത്തുള്ള ചിത്രം ഫേസ്ബുക്കിൽ ഭാര്യ പോസ്റ്റു ചെയ്തു; ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ക്വ​ട്ടേ​ഷ​ന്‍ നൽകി ഭർത്താവ്;  കളമശേരിയിലെ ക്വട്ടേഷന്‍റെ പിന്നാമ്പുറകഥയിങ്ങനെ…

 

കൊ​ച്ചി: ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ കൊ​ല​പെ​ടു​ത്താ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​രു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്ന​ത്. കൃ​ത്യം ന​ട​ത്താ​നാ​യി പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ള​മ​ശേ​രി ഭാ​ഗ​ത്തു​നി​ന്നു​മാ​ണു ക​ണ്ടെ​ടു​ത്ത​ത്.

കൃ​ത്യ​ത്തി​നു​ശേ​ഷം ഇ​തു​വ​ഴി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍ ക​ത്തി ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു പ്ര​തി​ക​ളെ തി​രി​കെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം ഹോ​മി​യോ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​നീ​ഷ് (30), അ​ജീ​ഷ് (35), മു​ള​വു​കാ​ട് സ്വ​ദേ​ശി സു​ല്‍​ഫി (36) ഇ​ടു​ക്കി സ്വ​ദേ​ശി നി​ധി​ന്‍ കു​മാ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഭ​ര്‍​ത്താ​വാ​ണു ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. ഇ​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യും കു​ത്തേ​റ്റ പ​രാ​തി​ക്കാ​ര​നും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​നു യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് 1.5 ല​ക്ഷം രൂ​പ​യ്ക്കാ​ണു അ​ജീ​ഷി​നു ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത​ത്.

 

Related posts

Leave a Comment