ഉത്തർപ്രദേശിലെ മുസഫർനഗറിൽ നിന്നുള്ള ഗുണ്ടാസംഘം നൽകിയ ദീപാവലി ഓഫർ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
തങ്ങളുടെ “സേവനങ്ങളും’ അവയുടെ നിരക്കുമാണ് സംഘം സോഷ്യല്‍ മീഡിയയിൽ പരസ്യപ്പെടുത്തിയത്. പ്രദേശവാസിയായ ഒരു യുവാവിന്റെ പ്രൊഫൈലിൽ നിന്നാണ് ഈ ഫോട്ടോ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുളളത്.
ആരെയെങ്കിലും ഭീഷണിപ്പെടുത്താൻ- 1,000 രൂപ, തല്ലാൻ 5000രൂപ, പരിക്കേൽപ്പിക്കാൻ 10,000 രൂപ, കൊലപാതകം 55,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
പരസ്യത്തിനൊപ്പം തോക്കുമായി നിൽക്കുന്ന യുവാവിന്റെ ചിത്രവുമുണ്ട്. പോസ്റ്റ് ചെയ്തിരിക്കുന്നത് ചൗക്ക് വാഡാ സ്വദേശിയായ ഒരു പിആർഡി ജവാന്റെ മകനാണെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്