കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്തു തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും മുൻ ജോയിന്റ് രജിസ്ട്രാറുമായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാറാണ് ഇതു സംബന്ധിച്ച ക്വോവാറന്റോ ഹർജി ഇന്നലെ സമർപ്പിച്ചത്.
മന്ത്രിയായിരിക്കെ തോമസ് ചാണ്ടി സർക്കാരിനെതിരേ ഹർജി നൽകിയതും മന്ത്രിസഭാ യോഗത്തിൽനിന്നു നാലു മന്ത്രിമാർ വിട്ടുനിന്നതും സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനുള്ള തെളിവാണെന്നു ഹർജിയിൽ പറയുന്നു.