ബ്രിട്ടനിലെ മുന്‍ ഭരണാധികാരി എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് ഔദ്യോഗിക പൊതുപരിപാടിയോ സ്വകാര്യ കുടുംബയോഗമോ ആയി ആചരിക്കില്ലെന്ന് രാജകീയ വക്താവിന്റെ അറിയിപ്പ്.
എലിസബത്ത് രാജ്ഞിയുടെ മരണശേഷം സെപ്റ്റംബര്‍ എട്ടിന് മകനായ ചാള്‍സ് മൂന്നാമനാണ് അധികാരം ഏറ്റെടുത്തത്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ നാള് ഭരണത്തലപ്പത്ത് ഇരുന്ന രാജ്ഞിയുടെ മരണം ലോകത്തെ ഞെട്ടിച്ചിരുന്നു.
പത്ത് ദിവസത്തെ ദുഖാചരണമായിരുന്നു മരണത്തെ തുടർന്ന് ആചരിച്ചിരുന്നത്. സെന്‍ട്രല്‍ ലണ്ടനിലെ തെരുവുകളില്‍ ആയിരക്കണക്കിന് ആളുകളാണ് അവസാനമായി എലിസബത്ത് രാജ്ഞിയെ കാണുവാൻ അണിനിരന്നത്.
എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് പൊതുപരിപാടികള്‍ ഉണ്ടാകില്ലെന്നും, ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും തികച്ചും സ്വകാര്യമായി ചരമ വാര്‍ഷികം ആചരിക്കുമെന്നുമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വക്താവ് അറിയിച്ചത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ പിതാവിന്റെ ചരമ വാര്‍ഷികം തന്റെ അമ്മയായ എലിസബത്ത് രാജ്ഞി എങ്ങനെ ആചരിച്ചോ അതേ വഴി പിന്തുടരാനാണ് ചാള്‍സ് മൂന്നാമനും ശ്രമിക്കുന്നത്.