തിരുവനന്തപുരം: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് വിശദീകരണവുമായി എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനൽ. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കി.
യൂട്യൂബ് ചാനലിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിഇഒ കൊടുവള്ളി സ്വദേശിയായ ഷുഹൈബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത് .
എസ്എസ്എല്സി, ഹയര് സെക്കന്ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള് ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഡിജിപിക്ക് പരാതി നല്കിയതായി മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.