കോഴിക്കോട്: അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത് എട്ടു വകുപ്പുകള്‍ ചേര്‍ത്ത കേസുകള്‍. ഇനിയും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. വിവിധതരം വഞ്ചനാകുറ്റങ്ങളാണ് ചുമത്തിയതില്‍ പ്രധാനം.
വിദ്യാര്‍ഥികളുടെ വിശ്വാസം തകര്‍ക്കുന്ന തരത്തില്‍ വിശ്വാസ വഞ്ചന നടത്തല്‍, സര്‍ക്കാറിനെക്കുറിച്ചും വിദ്യാഭ്യാസവകുപ്പിനെക്കുറിച്ചും അവമതിപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ വഞ്ചന നടത്തില്‍ തുടങ്ങിയവ ഇതില്‍ഉള്‍പ്പെടും. ക്രിമിനല്‍ ഗൂഡാലോചന, ഒന്നിലേറെപേര്‍ ചേര്‍ന്ന് ഗൂഡാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബാണ് ഒന്നാം പ്രതി. ഇതേ സ്ഥാപനത്തിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. മേല്‍മുറി അണ്‍എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറാണ് നാലാം പ്രതി. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഷുഹൈബ് സമ്മതിച്ചെന്നും എന്നാല്‍, മറ്റു പ്രതി കളാണ് അതിന്റെ ഉത്തരവാദികളെന്നാണ് ഷുഹൈബിന്റെ വാദമെന്നും അന്വേഷ ണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന് കുട്ടി പറഞ്ഞു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്.
ചോര്‍ന്നുകിട്ടിയ ചോദ്യപേപ്പര്‍ വെച്ചാണ് എംഎസ് സൊലൂഷന്‍സ് പ്രവചനം നടത്തിയത്. നാലു പ്രതികള്‍ ഇതിനകം അറസ്റ്റിലായതില്നിന്നുതന്നെ ഗൂഢാലോചന വ്യക്തമാണ്. മറ്റു ട്യൂഷന് സെന്ററുകള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പ്രതികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് മനസസിലാക്കുന്നതെന്നും അക്കാര്യം അന്വേഷിക്കുമെന്നും എസ്.പി. അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഷുഹൈബ് ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ക്രൈംബ്രാഞ്ച് ഓഫീസില്കീടങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.