കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൽ മാ​റ്റം! സമ്പര്‍ക്കത്തില്‍ വ​ന്ന​വ​ർ​ക്കെ​ല്ലാം ക്വാ​റ​ന്‍റൈ​ൻ വേ​ണ്ട; മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വി​​​ദേ​​​ശ​​​ത്തുനി​​​ന്നും തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് 14 ദി​​​വ​​​സ​​​ത്തെ ഹോം ​​​ക്വാ​​​റ​​​ന്‍റൈ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗി​​​യു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ​​​ല്ലാം ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്. പ്രാ​​​ഥ​​​മി​​​ക സ​​​ന്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലെ ഹൈ ​​​റി​​​സ്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ മാ​​​ത്രം ഇ​​​നി മു​​​ത​​​ൽ 14 ദി​​​വ​​​സ​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ പോ​​​യാ​​​ൽ മ​​​തി.

ലോ ​​​റി​​​സ്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ അ​​​നാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ളും വി​​​വാ​​​ഹം, പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, ബ​​​ന്ധു​​​വീ​​​ട് സ​​​ന്ദ​​​ർ​​​ശ​​​നം തു​​​ട​​​ങ്ങി​​​യ​​​വ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും മാ​​​സ്ക് ധ​​​രി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ​​​ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ മ​​​തി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വി​​​ദേ​​​ശ​​​ത്തുനി​​​ന്നും തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് 14 ദി​​​വ​​​സ​​​ത്തെ ഹോം ​​​ക്വാ​​​റ​​​ന്‍റൈ​​​ൻ മ​​​തി​​​യാ​​​കു​​​മെ​​​ന്നും പു​​​തി​​​യ മാ​​​ർ​​​ഗനി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഏ​​​ഴു ദി​​​വ​​​സം വ​​​രെ​​​യു​​​ള്ള ഹ്ര​​​സ്വ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​മെ​​​ത്തു​​​ന്ന വ​​​ധൂവ​​​ര​​​ന്മാ​​​ർ​​​ക്കും ക്വാ​​​റ​​​ന്‍റൈ​​​ൻ വേ​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

പി​​​പി​​​ഇ കി​​​റ്റ് ധ​​​രി​​​ക്കാ​​​തെ രോ​​​ഗി​​​യെ പ​​​രി​​​ച​​​രി​​​ച്ച​​​വ​​​ർ​​​ക്കും 14 ദി​​​വ​​​സം ക്വാ​​​റ​​​ന്‍റൈ​​​ൻ വേ​​​ണം. ചി​​​കി​​​ത്സ​​​യ്ക്കുശേ​​​ഷം ആ​​​ശു​​​പ​​​ത്രി വി​​​ടു​​​ന്ന​​​വ​​​ർ ഏ​​​ഴു ദി​​​വ​​​സം സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക​​​യും യാ​​​ത്ര​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും വേ​​​ണം.

Related posts

Leave a Comment