ബാഗ്ദാദ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ നടന്ന ഖുറാൻ കത്തിക്കൽ പ്രതിഷേധത്തെത്തുടർന്ന് സ്വീഡിഷ് അംബാസഡറെ പുറത്താക്കി ഇറാഖ്.
ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിൽ ആക്രമണങ്ങൾ നടന്ന് മണിക്കൂറുകൾക്കുള്ളിലാണു നടപടി. സ്വീഡനിലെ തങ്ങളുടെ ഷാർ ഡെ അഫേഴ്സിനെ തിരിച്ചുവിളിച്ചതായും ഇറാഖ് അറിയിച്ചു.
ഇറാഖികൾ സ്വീഡിഷ് എംബസിയിൽ അതിക്രമിച്ചു കയറി തീവയ്ക്കുകയായിരുന്നു. ഷിയാ നേതാവ് മുഖ്താദ അൽ സദറിന്റെ അനുയായികളാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്.
എംബസി തീവയ്പിനു മണിക്കൂറുകൾക്കകം, മതഗ്രന്ഥ പോരിനു തുടക്കമിട്ട സൽവാൻ മോമിക എന്നയാൾ സ്റ്റോക്ഹോമിലെ ഇറാഖ് എംബസിക്ക് മുന്നിൽവച്ച് ഇറാഖ് ദേശീയ പതാകയെ അപമാനിച്ചിരുന്നു.