ഏറ്റുമാനൂർ: ക്വാറന്റൈൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്കു കോവിഡെന്ന സംശയത്തെ തുടർന്ന് ഡോക്ടർ സ്വയം ക്വറന്റൈനിൽ പ്രവേശിച്ചു.
തമിഴ്നാട്ടിൽ നിന്നെത്തിയ പത്തനംതിട്ട ജില്ലക്കാരിയായ യുവതി പേരൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അതിനാലാണ് ഏറ്റുമാനൂരിലെത്തി സർട്ടിഫിക്കറ്റ് വാങ്ങിയത്.
ഇവരുമായി നേരിട്ടു സന്പർക്കത്തിൽ എത്താത്തതിനാൽ ഡോക്ടർക്ക് ആരോഗ്യവകുപ്പ് ക്വാറന്റൈൻ നിർദേശിച്ചിട്ടില്ലെങ്കിലും മറ്റു ജീവനക്കാർക്ക് ഭയം ഉണ്ടാകാതിരിക്കാനും മുൻ കരുതൽ എന്ന നിലയ്ക്കുമാണ് ക്വാറന്റൈനിൽ പ്രവേശിക്കുന്നതെന്നു ഡോക്ടർ പറഞ്ഞു.