കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ കെട്ടിടങ്ങള്‍ ക്വാറന്റൈന് കേന്ദ്രങ്ങളാക്കുന്നതിനെതിരേ പ്രതിഷേധം ശക്തം . മാസത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സ്ഥാപന നടത്തിപ്പുകാര്‍ക്ക് വരുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗസ്റ്റ്ഹൗസുകളും ഒഴിഞ്ഞു കിടക്കുമ്പോൾ സ്വകാര്യ ലോഡ്ജുകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സര്‍ക്കാര്‍ പിടിച്ചെടുത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ രംഗത്തെത്തി.
കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷൻ, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, വയനാട് റിസോർട്ട് ഓണേഴ്സ് അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകൾ വൻ പ്രതിഷേധവുമായി മുൻനിരയിലുണ്ട്.
ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗവും പേരും വലിയ ലീസും വാടകയും നൽകിയാണ് സംരഭങ്ങൾ പ്രവർത്തിപ്പിക്കുന്നത്. വയിയൊരു വിഭാഗം വന്‍ പലിശയ്ക്ക് ഭീമമായ തകു വായ്പയെടുത്ത് വരാണ് സ്ഥാപനം നിര്‍മിച്ച ഉടമകളാണ് .
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഈ മേഖലയെ പ്രതിസന്ധിയിലാക്കി. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വൈദ്യുതി ബില്‍ നാലിരിട്ടയാണ്. അതിന്റെ പ്രധാന കാരണം മുഴുവന്‍ സമയവും ക്വാറന്റൈന് റൂമുകള്‍ വൈദ്യുതി ഉപയോഗിക്കുന്നതിനാലാണ്.
ഉടമകള്‍ക്ക് പോലും സ്ഥാപനങ്ങളിലേക്ക് പ്രവേശനം നിഷേധിക്കുകയാണ്. പല സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പലയിടത്തും മുറികളില്‍ ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റുള്പ്പെടെയുള്ളവ നശിപ്പിക്കേണ്ടതായും വന്നിട്ടുണ്ട്.
കൃത്യമായ പരിചരണമില്ലാത്തതിനാല്‍ പല മുറികളിലേയും ഫര്‍ണിച്ചറുകള്‍ക്കും നാശനഷ്ടമുണ്ടായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയാല്‍ സ്ഥാപനങ്ങള്‍ തുറന്നു മറ്റുള്ള ആളുകളെ താമസിപ്പിക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട അവസ്ഥയാണ് പലർക്കും .
അതിനുള്ള സാമ്പത്തികം പോലും ഇപ്പോള്‍ കെട്ടിട ഉടമകള്‍ക്കില്ല. നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി പരസ്പരം ജാമ്യത്തില്‍ രണ്ടു ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ വായ്പയായി അനുവദിക്കണമെന്നാണ് ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ വൈദ്യുതി ബില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം.
ഭീമമായ നഷ്ടങ്ങള്‍ കണക്കിലെടുത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം അനുവദിക്കണം. നികുതിയിലും ഇളവ് അനുവദിക്കണം. ലൈസന്‍സ് പുതുക്കുന്നതിന് നടപടികള്‍ ലഘൂകരിച്ച് സഹായിക്കണം.
ജൂണ്‍ മുതല്‍ ക്വാറന്റൈന് റൂമുകള്‍ക്ക് പണം വാങ്ങാന്‍ അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാടക നല്കാന് പ്രായാസമനുഭവിക്കുന്നതിനാല് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ് പലരുമുള്ളത്. ആയതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം.
നിലവിലുള്ള വായ്പകള്‍ക്ക് മാര്‍ച്ച് മാസം മുതലുള്ള പലിശയിളവ് ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ആവശ്യം. ഇതിനായി സംയുക്തസമരസമിതി രൂപീകരിക്കാനാണ് സംഘടനകളുടെ തീരുമാനം.