ബംഗളൂരു: കർണാടകയിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മധ്യവയസ്ക.
ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘം മധ്യവയസ്കനെ നന്നായിത്തന്നെ കൈകാര്യവും ചെയ്തു. കലബുറഗിയിലെ ഗാസിപുരിലാണു സംഭവം. ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേഷ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്.
മർദനത്തിൽ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ പാട്ടീൽ ചികിത്സയിലാണ്.പാട്ടീലിന്റെ പരാതിയെത്തുടർന്ന്, ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹർ, സുനിൽ എന്നിവരെ ബ്രഹ്മപുര പോലീസ് പിടികൂടി.
ഉമാദേവിയുടെ നിർദേശപ്രകാരം ഗുണ്ടകൾ വെങ്കടേഷിനെ ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വർഷങ്ങളായി ദന്പതിമാർ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.