സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരുവുനായ ഭീതി അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കേ സംസ്ഥാനത്ത് പലയിടത്തും തെരുവുനായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.
തെരുവുനായ അക്രമം കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഭീതിയിലായ ഒരു വിഭാഗം ആളുകള്‍ തന്നെ നായകളെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരുക്കുന്നതെന്ന വിവരമാണുള്ളത്.
തങ്ങളെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ തന്നെ പ്രദേശവാസികളുടെ ‘കട്ട’ സപ്പോര്‍ട്ടും ഇതിന് പിന്നിലുണ്ട്.നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം ചില തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തെരുവുനായകെള കൊല്ലേണ്ടെതെങ്ങനെയെന്ന തരത്തില്‍ ‘ഡോകടേഴ്സ് കുറിപ്പുകളും’ പ്രചരിക്കുന്നുണ്ട്.
ഇത് കൂടി കണ്ട് മുന്നിട്ടിറങ്ങുന്നവരും ഏറെ. സമീപകാലത്തായാണ് നായകള്‍ ചത്തൊടുങ്ങുന്നത് വര്‍ധിച്ചിരിക്കുന്നത്.
അതേസമയം ഇതിനെതിരേ മൃഗസ്നേഹികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
നായകളെ കൊന്നതാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കാമെന്നിരിക്കേ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധസര്ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.
എന്നാല്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ മൃഗസ്നേഹികള്‍ തന്നെ രംഗത്ത് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവുനായയുടെ അക്രമത്തിനിരയായവരുള്ള പ്രദേശത്താണ് നായകളെ കൂടുതലായി ചത്ത നിലയില്‍ കണ്ടെത്തുന്നത്.
കോട്ടയം കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും പത്തോളം തെരുവു നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്ടും ചിലിയിടങ്ങില് നായകള്‍ ചത്തതായി വിവരമുണ്ട്. ഇറച്ചിയില്‍ വിഷം ചേര്‍ത്ത് കൊല്ലുന്നതുള്‍പ്പെടെയുള്ള പരാതികളും മൃഗസ്നേഹികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
എന്നാല്‍ കൊന്നതാണോ സാധാരണരീതിയില്‍ ചത്തതാണോ എന്ന കാര്യത്തിലും ഉറപ്പില്ല. തെരുവുനായകളെ കൊല്ലാനിറങ്ങിയാല്‍ ഇവയെ മറവ് ചെയ്യുന്നതുള്‍പ്പെടെയുള്ള വെല്ലുവിളികളും മുന്നിലുണ്ട്.