മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നയിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ടീം മെന്ററുമായ വീരേന്ദർ സെവാഗാണ് പഞ്ചാബ് ടീമിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഈ സീസണിൽ 7.6 കോടി രൂപ മുടക്കിയാണ് അശ്വിനെ കിംഗ്സ് ഇലവൻ ടീമിലെത്തിച്ചത്. ക്രിസ് ഗെയിൽ, യുവരാജ് സിംഗ്, ആരണ് ഫിഞ്ച് എന്നീ പ്രമുഖരെ നയിക്കേണ്ട ചുമതല ഇതോടെ അശ്വിനിലായി.