പുനലൂര്‍: ഇന്ത്യയില്‍ മായാവതിയോ മമതാ ബാനര്‍ജിയോ പ്രധാനമന്ത്രിയാകുമെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. പുനലൂരില്‍ നടന്ന കേരളാ കോണ്‍ഗ്രസ്(ബി)ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി യുഗം അവസാനിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി 150സീറ്റിലൊതുങ്ങും. കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാട് പ്രാദേശിക കക്ഷികള്‍ക്ക് ഗുണം ചെയ്യും.
ജില്ലയില്‍ നിന്നും ആരൊക്കെ എംപിമാരാകണമെന്ന് കേരളാ കോണ്‍ഗ്രസ് ബി തീരുമാനിക്കും. ഇടതുമുന്നണിയില്‍ ഘടകകക്ഷിയാകുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. കര്‍ഷക താല്പര്യങ്ങള് സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും പിള്ള പറഞ്ഞു.