തിരുവനന്തപുരം; ഉന്നതവിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കാനുള്ള സന്ദര്‍ഭമാണിത്. ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു.
വിവാദങ്ങളിലേയ്ക്ക് കടക്കാനുളള ഊര്‍ജമോ സമയമോ തനിക്കില്ല. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്നാണ് പറയാനുള്ളത്. വിസിമാരുടെ രാജിക്കാര്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഒരുപാട് ലക്ഷമണരേഖ ലംഘിച്ചാണ് ഇവിടെവരെയെത്തിയത്. അല്ലെങ്കില്‍ വീടിന്റെ പരിമിതിക്കുള്ളില്‍ ഒതുങ്ങുമായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.
പല ആരോപണങ്ങള്‍ കേട്ടാണ് ഇവിടെവരെയെത്തിയത്. ഗവര്ണറെപോലെ മുതിര്‍ന്ന ഒരാള്‍ പറയുന്നത് കാര്യമായെടുക്കുന്നില്ല. ഗവര്‍ണര്‍ നേരത്തെയുള്ള നിലപാടില്‍ അയവു വരുത്തിയെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ തിങ്കളാഴ്ച വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആര്.ബിന്ദുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായെന്നുമുള്പ്പെടെയായിരുന്നു പരാമര്‍ശങ്ങള്‍.