കൊല്ലം : രാജ്യത്ത് കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതവും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതുതന്നെ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടിയാണ് എന്ന നിലയ്ക്കും .
ഇരു കൂട്ടരും കൂടി വിചാരിച്ചാലും കോണ്‍ഗ്രസില്ലാത്ത ഒരു ഭാരതത്തെ സൃഷ്ടിക്കുവാൻ കഴിയില്ല. കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയെകുറിച്ച് ചിന്തിക്കുവാൻപോലും ജനങ്ങൾക്ക്കഴിയില്ലെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ ആർ. ചന്ദ്രശേഖരൻ.ആയൂർ ആന്പാടി ഓഡിറ്റോറിയത്തിൽ നടന്ന ഐഎൻടിയുസി ഇടമുളയ്ക്കൽ മണ്ഡലം സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു ആർ.ചന്ദ്രശേഖരൻ .
മണ്ഡലം പ്രസിഡന്റ് ആർ.ഷിജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി ചാമക്കാല ജ്യോതികുമാർ, സുരേഷ് കുമാർ ബാബു, യോഹന്നാൻ കുട്ടി, വലിയവിള വേണു, രാജീവ് കോശി, വിൽസണ്‍ നെടുവിളയിൽ, സേതുനാഥ്, റംലി എസ്.റാവുത്തർ, ബാബു ജോർജ്ജ്, അശോകൻ പനവേലി, രൂപേഷ് ഉണ്ണിത്താൻ, സുരേഷ് പടിഞ്ഞാറ്റിൻകര, തോമസ് തോട്ടത്തിൽ, ബാബു ചാക്കോ, പുഷ്പകുമാർ, എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുതിർന്ന തൊഴിലാളികളെയും നേതാക്കളെയും ആദരിച്ചു. തൊഴിലുറപ്പ് പദ്ധതി, ഡ്രൈവേഴ്സ് യൂണിയൻ, ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എന്നിവയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.