ഞാനിരിക്കുമ്പം ഒരുത്തനും ചാടണ്ട..! അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ട​ക​ര​യി​ൽ പു​തി​യ സ​ബ്ജ​യി​ൽ പ​ണിയും; സ​ബ്ജ​യി​ലി​ന്‍റെ ഇപ്പോഴത്തെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മെന്ന് ആർ ശ്രീലേഖ

വ​ട​ക​ര: അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ട​ക​ര​യി​ൽ പു​തി​യ സ​ബ്ജ​യി​ൽ പ​ണി​യു​ന്ന​തി​നു വേ​ണ്ട എ​ല്ലാ​കാ​ര്യ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ പ​റ​ഞ്ഞു. ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക​ര സ​ബ്ജ​യി​ലി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ൻ​ഡി​പി​എ​സ് കോ​ട​തി​യ​ട​ക്കം ഉ​ള്ള​പ്പോ​ഴും വ​ട​ക​ര​യി​ൽ സ​ബ്ജ​യി​ലി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി പു​തു​പ്പ​ണ​ത്ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ്ഥ​ലം സ​ബ്ജ​യി​ലി​നാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് കൈ​മാ​റാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തി​നാ​ൽ വേ​റെ അ​നു​യോ​ജ്യ സ്ഥ​ലം ല​ഭി​ച്ചാ​ൽ പു​തി​യ ജ​യി​ലി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​തി​വേ​ഗം തു​ട​ങ്ങു​മെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു.

ട്ര​ഷ​റി​ക്ക​രി​കി​ൽ ഇ​ടു​ങ്ങി​യ സ്ഥ​ല​ത്താ​ണ് നി​ല​വി​ൽ സ​ബ്ജ​യി​ൽ ഉ​ള്ള​ത്. ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​വി​ടെ​നി​ന്നു മ​യ​ക്കു​മ​രു​ന്നു കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി​യി​രു​ന്നു. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ട​ക​ര​യി​ൽ പു​തി​യ ജ​യി​ൽ​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts