തെന്നിന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് സൗന്ദര്യയുടേത്. കന്നഡ ചിത്രം ഗാന്ധര്‍വത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരത്തിന്റെ അകാലത്തിലുള്ള വിയോഗം സിനിമാ പ്രേമികള്‍ക്കാകെ തീരാനഷ്ടമാണ്. സൗന്ദര്യയെ കുറിച്ച് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍ സംസാരിച്ച വാക്കുകള്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. തണ്ടകന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഇതിലെ നായിക ദീപിക സംവിധായകനെ അച്ഛന്‍ എന്ന് വിളിച്ചാണ് ചടങ്ങില്‍ സംസാരിച്ച് തുടങ്ങിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദയകുമാര്‍ സൗന്ദര്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്.
”സിനിമ എന്നത് ഒരു കുടുംബമാണ്. സൗന്ദര്യ എന്ന നടിയെ ഞാനാണ് സിനിമയില്‍ കൊണ്ടുവന്നത്. അണ്ണന്‍ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇത് എനിക്ക് ഒട്ടും ഇഷ്ട്ടമുണ്ടയിരുന്നില്ല. ആളുകളുടെ മുന്നില്‍ വെച്ച് എന്നെ സാര്‍ എന്ന് വിളിച്ചാ മതിയെന്ന് ഞാന്‍ സൗന്ദര്യയുടെ എടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഹോദരിയായി കണ്ട് തുടങ്ങാന്‍ തുടങ്ങി. പിന്നീട് സൗന്ദര്യ വലിയ താരമായി മാറി. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ വിശേഷത്തിനും എന്നെ വിളിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഒരു ദിവസം സിനിമയുടെ ഷൂട്ട് കഴിഞ്ഞ് സൗന്ദര്യ എന്നെ വിളിച്ചു. ഇതെന്റ അവസാന ചിത്രമാണെന്നും. ഞാന്‍ ഗര്‍ഭിണിയാണെന്നും സൗന്ദര്യ പറഞ്ഞു. പിന്നീട് എന്നോടും ഭാര്യയോടും കൂറെ നേരം സംസാരിച്ചതിന് ശേഷമാണ് അന്ന് ഫോണ്‍ വെച്ചത്. അദ്ദേഹം പറഞ്ഞു. പിറ്റെ ദിവസം അവരുടെ മരണവാര്‍ത്തയാണ് അറിയുന്നത്. വിളിച്ച ഒരു ചടങ്ങിന് പോലും പങ്കെടുക്കാന്‍ എനിക്കായില്ല. സംസാരച്ചടങ്ങിനാണ് പിന്നെ പോകുന്നത്.
സിനിമ എന്നത് ഒരു കുടുംബം തന്നെയാണ്. അത് മനസ്സിലാക്കി തരാനാണ് ഇത്രയും പറഞ്ഞത്. ദീപിക സംവിധായകനെ അപ്പാ എന്ന് വിളിച്ചപ്പോള്‍ സന്തേഷം തോന്നി. കാരണം ദീപിക അദ്ദേഹത്തെ വിശ്വസിക്കുന്നു.” വിജയകുമാര്‍ പറയുന്നു. 2004 ലാണ് സൗന്ദര്യ വിമാന അപകടത്തില്‍ യാത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെയും ഹൃദയത്തില്‍ ഇടം പിടിയ്ക്കാന്‍ സൗന്ദര്യയ്ക്കു കഴിഞ്ഞു.