തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകി നാട് വിട്ട വിദ്യാർഥിനിയെ കണ്ടെത്തി.
ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നുമാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗീക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനി മാർച്ചിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റുണ്ടായില്ല. ആഭ്യന്തര പരാതി പരിഹാര സമിതിയെ ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല.
ഇതേതുടർന്ന് വിദ്യാർഥിനി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പരാതി നൽകിയ ശേഷവും പീഡനം തുടർന്നതാണ് നാടുവിടാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മജിസ്ട്രേറ്റിന് മുന്ന്ൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടും.