സെഞ്ചൂറിയൻ: കഗിസൊ റബാഡ തന്റെ കരിയറിലേ വേഗമേറിയ പന്തെറിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 113 റണ്‍സിന്റെ മിന്നും ജയം. 151.8 കിലോമീറ്റർ വേഗത്തിലാണ് റബാഡ ശ്രീലങ്കയ്ക്കെതിരേ പന്തെറിഞ്ഞത്.
ഏകദിനത്തിൽ 100 വിക്കറ്റും റബാഡ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 45.1 ഓവറിൽ 251നു പുറത്തായി. 70 പന്തിൽ 94 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 32.2 ഓവറിൽ 138 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പരന്പരയിൽ ആതിഥേയർ 2-0ന് മുന്നിലെത്തി.