ഐബിന്‍ കാണ്ടാവനം
പലരും ചോദിക്കുന്ന ചോദ്യമാണിത്. പുല്ലുകൊണ്ട് മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകള്‍ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാതിരിക്കില്ല. പ്രസവശേഷമാണ് മിക്ക അമ്മ മുയലുകളും രോമം പറിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.
പിടിച്ചുകുടിപ്പിക്കണോ?
മുയലുകള്‍ സാധാരണ പുലര്‍കാലങ്ങളിലോ രാത്രിയിലോ ആണ് കുഞ്ഞുങ്ങളെ മുലയൂട്ടുക. അതുകൊണ്ടുതന്നെ പകല്‍ മുലയൂട്ടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. പാലൂട്ടുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയില്‍ വച്ച് മുലയൂട്ടുന്ന രീതി പലരും അവലംബിക്കാറുണ്ട്. എന്നാല്‍, ഇത് അമ്മമുയലിനെ കൂടുതല്‍ ഭയപ്പെടുത്തുകയും പിന്നീട് തനിയെ മുലകൊടുക്കാന്‍ മടികാണിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. സാധാരണ വൈകുന്നേരങ്ങളിലോ പുലര്‍ച്ചെയോ ആണ് മുയലുകള്‍ പ്രസവിക്കുക. പിറ്റേന്ന് കുഞ്ഞുങ്ങളുടെ വയര്‍ നിറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. വയര്‍ നിറയെ പാലുകുടിച്ച കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുന്നതു കാണാം. എന്നാല്‍, പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. കൂടാതെ നന്നായി ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥത കാണിക്കുന്നതും കാണാം.
പ്രസവത്തിനുമുമ്പ് എന്തുചെയ്യണം?
ഇണചേര്‍ത്ത ദിവസം കൃത്യമായി ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞാല്‍ പ്രസവത്തീയതിയും നമുക്ക് കണക്കുകൂട്ടാന്‍ കഴിയും. സാധാരണ 31 ദിവസമാണ് മുയലുകളുടെ ഗര്‍ഭകാലം. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം മുന്നോട്ടുപോകാറുമുണ്ട്. ഇണചേര്‍ത്ത 28 ദിവസം ആകുമ്പോഴെങ്കിലും പ്രവസപ്പെട്ടി കൂട്ടില്‍ ഒരുക്കിനല്കണം. ഇതിനായി കുറഞ്ഞത് ഒരടി നീളവും അരയടി വീതിയും 5 ഇഞ്ച് ഉയരവുമുള്ള പെട്ടി നല്കാം. അടിയില്‍ ചെറിയ ഇരുമ്പുവല തറയ്ക്കുന്നത് കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ കൃത്യമായി പോയി വൃത്തിയായിരിക്കാന്‍ ഉപകരിക്കും.
എല്ലാ മുയലുകളും തനിയെ മുലയൂട്ടുമോ?
ഇല്ല എന്ന് പറയേണ്ടിവരും. മാതൃഗുണം ഇല്ലാത്തവ കുഞ്ഞുങ്ങളെ നല്ലരീതിയില്‍ സംരക്ഷിക്കുകയോ മുലയൂട്ടുകയോ ഇല്ല. എന്നാല്‍, ചില പെണ്‍മുയലുകള്‍ ആദ്യ പ്രസവത്തില്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ മടിച്ചാലും അടുത്ത പ്രസവംതൊട്ട് നല്ലരീതിയില്‍ സംരക്ഷിക്കുന്നത് കാണാം.
മുലയൂട്ടാന്‍ മടിച്ചാല്‍ എന്തു ചെയ്യണം?
അങ്ങനെ വന്നാല്‍ പ്രസവപ്പെട്ടിയിലേക്ക് അമ്മമുയലിനെ കയറ്റി അതേവലുപ്പത്തിലുള്ള ഒരു പെട്ടി ഉപയോഗിച്ച് മൂടുക. ആദ്യം അസ്വസ്ഥതയും വെപ്രാളവും കാണിക്കുമെങ്കിലും കുഞ്ഞുങ്ങള്‍ പാലുകുടിക്കാന്‍ തുടങ്ങിയാല്‍ അടങ്ങിനിന്നുകൊള്ളും. 5-10 മിനിറ്റ് കഴിയുമ്പോള്‍ അമ്മമുയലിനെ തുറന്നുവിടാം.
മുയലിന്റെ പ്രസവനിമിഷങ്ങള്‍ വീഡിയോ കാണാം…