മങ്കൊന്പ്: പ്രവേശനോത്സവദിനത്തിൽ സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങിയ ദളിത് വിഭാഗത്തിൽപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചതായി പരാതി.
ആളൊഴിഞ്ഞ സ്ഥലത്തുവച്ചു വായിൽ മുണ്ട് തിരുകിക്കയറ്റി കൈകാലുകൾ ബന്ധിച്ച് അഞ്ചംഗസംഘം പീഡിപ്പിച്ചതായാണ് പരാതി.
കിടങ്ങറ-ചക്കുളത്തുകാവ് റോഡിൽ ശ്മശാനം ഭാഗത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
സംഭവത്തക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്കൂളിൽനിന്നു രണ്ടുകിലോമീറ്റർ അകലെയാണ് വിദ്യാർഥിനിയുടെ വീട്. പാടശേഖരത്തിനു നടുവിലൂടെയാണ് റോഡ്.
സംഭവം നടന്നുവെന്നു പറയുന്ന ഭാഗത്തു താമസക്കാരാരും ഇല്ല. പ്രളയത്തിൽ റോഡ് പൂർണമായും തകർന്നുകിടക്കുന്നതിനാൽ ഇരുചക്രവാഹനം അല്ലാതെ മറ്റുവാഹനങ്ങളും ഇതുവഴി ഇപ്പോൾ കടന്നുപോകാറില്ല.
വിദ്യാർഥിനി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോകുന്പോൾ പറന്പിലുണ്ടായിരുന്ന അഞ്ചുപേരടങ്ങുന്ന സംഘം കുട്ടിയെ തടഞ്ഞുനിർത്തി.
സംഘത്തിലുണ്ടായിരുന്ന ഒരാൾ ഉടുത്തിരുന്ന കൈലിമുണ്ടു കീറി കുട്ടിയുടെ കൈകളും മുഖവും കെട്ടിയശേഷം എടുത്തുകൊണ്ടുപോയി വായിൽ കൈലിമുണ്ട് തിരുകിക്കയറ്റി പീഡിപ്പിക്കുകയായിരുന്നു.
ഇവരിൽനിന്നു രക്ഷപ്പെട്ട വിദ്യാർഥിനി വീട്ടിൽ എത്തി രക്ഷാകർത്താക്കളോടു വിവരം പറഞ്ഞു. തുടർന്ന് രാമങ്കരി പോലീസിൽ പരാതി നല്കുകയായിരുന്നു.
പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. പെണ്കുട്ടിയെ ചങ്ങനാശേരിയിലുള്ള ബന്ധുവീട്ടിലേക്കു മാറ്റി.
വനിതാ പോലീസിന്റെ നേതൃത്വത്തിൽ എടുത്ത മൊഴിയിൽ, പ്രദേശവാസികളോ മുന്പു കണ്ട് പരിചയം ഉള്ളവരോ അല്ലെന്നു വിദ്യാർഥിനി പറഞ്ഞുവെന്നും മൊഴി മാറ്റിമാറ്റി പറയുന്നത് അന്വേഷണത്തിനു തടസമാകുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവസ്ഥലം ജില്ലാ പോലീസ് മേധാവി ജി. ജയദേവന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പ്രദേശത്തെയും പ്രദേശത്തേക്ക് എത്താവുന്ന റോഡുകളിലെയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്.
അന്പലപ്പുഴ ഡിവൈഎസ്പി എസ്.ഡി. സുരേഷ്കുമാർ, രാമങ്കരി സിഐ രവി സന്തോഷ് ഉൾപ്പെടെ സമീപ സ്റ്റേഷനുകളിലെ അഞ്ചു സിഐമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായി തിരിഞ്ഞാണ് അനേ്വഷണം.