തിരുവനന്തപുരം: പത്തു വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച ഡപ്യുട്ടി തഹസിൽദാർ കുറ്റക്കാരനാണെന്നു തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷ് കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
2019 ലാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടി ക്ലാസിൽ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണു പിതാവിൽനിന്നുണ്ടായ ശാരീരിക ഉപദ്രവങ്ങൾ പറഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പാങ്ങോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ വി.ഇ. ഹഷ്മി, വി.സി. ബിന്ദു എന്നിവർ ഹാജരായി.