ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയിലേക്ക് വിഷപാമ്പുകളെ അയച്ച് കൊല്ലുമെന്നു പറഞ്ഞ പാക് ഗായികയും നടിയുമായ റാബി പിര്‍സാദയ്ക്ക് എതിരേ നിയമനടപടി. തന്റെ ബ്യൂട്ടി സലൂണില്‍ വിദേശത്തു നിന്നും മറ്റും കൊണ്ടുവന്ന പാമ്പുകളെയും മറ്റ് ജീവികളെയും വസിപ്പിച്ചു എന്ന കാരണത്താലാണ് റാബി പിര്‍സാദയ്ക്ക് എതിരെ നടപടിയുണ്ടായിരിക്കുന്നത്. ലാഹോറിലെ സലൂണില്‍ പാമ്പുകള്‍ക്കൊപ്പമുള്ള വീഡിയോയിലൂടെയാണ് നടി പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടതോടെ സ്വകാര്യ ചാനലുകളും വീഡിയോ പ്രചരിപ്പിച്ചു. ഇതോടെയാണ് പഞ്ചാബ് വന സംരക്ഷണ വകുപ്പും പാര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് റാബിക്കെതിരെ നടപടി സ്വീകരിച്ചത്. ബ്യൂട്ടി സലൂണില്‍ പാമ്പുകളെ സൂക്ഷിച്ചതിനാണ് റാബിക്ക് എതിരെ നടപടി. മാത്രമല്ല റാബിക്ക് പിഴയും ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. തന്റെ പാമ്പുകള്‍ മോദിയെ ആക്രമിക്കുമെന്നും താങ്കള്‍ നരകത്തില്‍ വച്ച് മരിക്കാന്‍ തയ്യാറായിക്കോളൂവെന്നും റാബി വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തിയിരുന്നു. വിഷപാമ്പുകളെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തുമെന്നും ഇന്ത്യയ്ക്കാരും മരിക്കാന്‍ തയ്യാറായിക്കോളൂവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുള്ള സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടു കൂടിയാണ് റാബി വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.