മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
– കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
– പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
– ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്‍റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുന്പോൾ
* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക.
* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ അവരെ പരിശീലിപ്പിക്കുക.
* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക
നായകടി ഒഴിവാക്കാൻ
നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്.
* ഉറങ്ങുന്പോഴും ആഹാരം കഴിക്കുന്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്. നായ ദേഷ്യപ്പെട്ടിരിക്കു ന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്. ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കു ന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ നോക്കും.
* നായ അടുത്തുവരികയാണെങ്കിൽ ഓടരുത്. മരംപോലെ അനങ്ങാതെ നിൽക്കുക. താഴെ വീഴുകയാണെങ്കിൽ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.
* പതുക്കെ ശാന്തമായി മാത്രം നായകളെ സമീപിക്കുക. ഉടമസ്ഥന്‍റെയോ രക്ഷാകർത്താ വിന്‍റെയോ അനുവാദത്തോടെ മാത്രം അവയെ തൊടുക. തൊടുന്നതിനു മുന്പായി അവയെ നിങ്ങളുടെ മണം പിടിക്കാൻ അനുവദിക്കുക.
- വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ ആരോഗ്യജീവിതം