ഉപ്പും മുളകും സീരിയയില്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരേ ആരോപണം ഉന്നയിച്ച നിഷാ സാരംഗിനു പിന്തുണയുമായി നടി രചന നാരായണന്‍കുട്ടിയും. തനിക്കും ഈ സംവിധായകനില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രചന പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രചനയുടെ തുറന്നുപറച്ചില്‍.
മറിമായം എന്ന സീരിയലിലാണ് രചന അഭിനയിച്ചിരുന്നത്. രചന പറയുന്നതിങ്ങനെ- ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടെന്ന് അദ്ദേഹം പെട്ടെന്ന് വിളിച്ച് പറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്.
ഉണ്ണികൃഷ്ണന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നു. അമ്മ അംഗങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ച് സംസാരിച്ചത്. എല്ലാവരുടെയും പിന്തുണ ചേച്ചിയ്ക്കുണ്ടെന്നും രചന കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉണ്ണികൃഷ്ണനെതിരേ മറ്റു ചില നടിമാര്‍ പോലീസില്‍ പരാതി നല്കാന്‍ ഒരുങ്ങുന്നുണ്ട്. ഉപ്പും മുളകും പരമ്പരയിലെ നായിക നിഷാ സാരംഗിനോട് അപമര്യാദയായി പെരുമാറിയ സംവിധയകന്‍ ഉണ്ണികൃഷ്ണന്‍ രണ്ടു ചാനലുകളില്‍ നിന്ന് മോശം പെരുമാറ്റത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടയാള്‍. രണ്ടുവര്‍ഷം മുമ്പ് മറ്റൊരു ചാനലില്‍ തട്ടിയും മുട്ടിയും എന്ന ഹിറ്റ് പരമ്പര ഒരുക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ മറ്റൊരു നടിയോട് ലൈംഗികപരമായി സംസാരിച്ചത്. നടി ചാനല്‍ മേധാവിയോട് പരാതി പറഞ്ഞതോടെ ഇയാളെ പിരിച്ചുപിട്ടി. പിന്നീടാണ് ഫ്ളവേഴ്സ് ചാനലുമായി കൈകോര്‍ക്കുന്നതും ഇപ്പോള്‍ പുലിവാലു പിടിച്ചതും.
അമൃതാ ടിവിയില്‍ ഓര്‍മ്മയില്‍ എന്ന ഡോക്കോ ഫിഷനുമായിട്ടായിരുന്നു തുടക്കം. ഇത് ഏറെ അഭിപ്രായം പടിച്ചു പറ്റി. ഇതിന് ശേഷം അമൃതയില്‍ സ്വാര്‍ത്ഥം എന്ന പരമ്പര സംവിധാനം ചെയ്തു. അന്നും അസിസ്റ്റന്റുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് മൂലം ഭാര്യയെ അസിസ്റ്റന്റായി പ്രവര്‍ത്തിപ്പിക്കേണ്ടിയും വന്നിരുന്നു. ഇതിന് ശേഷമാണ് തട്ടിയും മുട്ടിയും എന്ന പരമ്പരയുമായി മറ്റൊരു ചാനലിലേക്ക് പോകുന്നത്.