റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പിഴയും;  ഒൻപത് വർഷത്തിന് മുമ്പ് നടന്ന കൊലപാതകത്തിലെ പൊലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക ക​ട​പ്ര പ​ള​ള​ത്തു​വീ​ട്ടി​ൽ റേ​ച്ച​ൽ ശാ​മു​വേ​ലി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ക​ട​പ്ര പ​രു​മ​ല കോ​ട്ട​യ്ക്കാ​മാ​ലി കോ​ള​നി​യി​ൽ സ​ബീ​റി​നെ (36) ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 680,00രൂ​പ പി​ഴ​യ​ട​ക്കാ​നും അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ​ൻ.​ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ചു.

തി​രു​വ​ല്ല സി​ഐ ആ​യി​രു​ന്ന ആ​ർ. ജ​യ​രാ​ജി​ന്‍റെ​യും തു​ട​ർ​ന്ന് ക്രൈ​ബ്രാ​ഞ്ച് കൊ​ല്ലം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ഡി.​രാ​ജ​ഗോ​പാ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്.ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന റേ​ച്ച​ൽ ശാ​മു​വേ​ലി​ന്‍റെ വീ​ട്ടി​ൽ 2010 മേ​യ് ഒ​ന്നി​ന് രാ​ത്രി ഒ​ന്പ​തോ​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് പ്ര​തി കൊ​ല​പാ​ത​ക​വും ക​വ​ർ​ച്ച​യും ന​ട​ത്തി​യ​ത്.

റേ​ച്ച​ൽ ശാ​മു​വേ​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന വാ​ക്കിം​ഗ് സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് ബോ​ധ​ര​ഹി​ത​യാ​ക്കി. തു​ട​ർ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ശേ​ഷം വ​ല​ച്ചി​ഴ​ച്ച് വീ​ടി​നു പു​റ​ത്തെ കൊ​ക്കോ​മ​ര​ച്ചു​വ​ട്ടി​ൽ കി​ട​ത്തി പീ​ഡി​പ്പി​ച്ച​ശേ​ഷം തോ​ർ​ത്ത് ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​മ​നോ​ജ് ഹാ​ജ​രാ​യി.

Related posts