വെഞ്ഞാറമൂട്: വാക്കു തർക്കത്തിനിടെ വെട്ടേറ്റ് ഒരാൾ മരിച്ചു. അയിരൂർപ്പാറ സ്വദേശി രാധാകൃഷ്ണൻ (57) ആണ് മരിച്ചത് . രാത്രി 12.30 ഓടു കൂടിയാണ് രാധാകൃഷ് ണന് വെട്ടേറ്റത്.
കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരൻ പോത്തൻകോട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെട്ടു.
സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്ക് പോകവേ വഴിമധ്യേ രാധാകൃഷ്ണൻ പോലീസിനോട് പറഞ്ഞു.
വാക്കുതർക്കത്തിനിടയിൽ കൈയിൽ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയത് എന്നാണ് പോലീസ് നിഗമനം.
പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് പോലീസ് പറഞ്ഞു.