ബോളിവുഡിന്റെ താരറാണിമാരായ രാധിക ആപ്തെയും സോനം കപൂറും ഒരേ ചിത്രത്തില്‍ ഒന്നിക്കുന്നു. ജോളി എല്‍ എല്‍ ബി 2 എന്ന അക്ഷയ് കുമാര്‍ ചിത്രം റിലീസാകുന്നതിന് മുന്‍പേ മറ്റൊരു അക്ഷയ് കുമാര്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. ബല്‍കി സംവിധാനം ചെയ്യുന്ന പാഡ്മാന് ആണ് അക്ഷയ് കുമാര്‍ ഇനി അഭിനയിക്കാന്‍ പോകുന്ന സിനിമ. ഈ ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികമാരായാണ് സോനവും രാധികയും എത്തുന്നത്.
അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് പാഡ്മാന്.ഒരേ സമയം രണ്ട് ബോളിവുഡ് താരറാണിമാര്‍ അഭിനയിക്കുന്നു എന്നതിനാല്‍ തന്നെ വന്‍ പ്രതീക്ഷയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.രാധികാ ആപ്തെയും സോനം കപൂറും ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്. പത്മശ്രീ ജേതാവായ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവ ചരിത്രമാണ് പാഡ്മാന്. കോയന്പത്തൂര്കാരനായ അരുണാചലം പാവപ്പെട്ടവര്‍ക്ക് വേണ്ടി വില കുറഞ്ഞ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മെന്‍സ്ട്രുവല്‍ പാഡും സാനിറ്ററി നാപ്കിനും നിര്‍മിച്ചതിലൂടെയാണ് പ്രശസ്തനായത്.