അവസരത്തിനായി വഴങ്ങിക്കൊടുക്കുമോ? രാധികയുടെ പറയുന്നതിങ്ങനെ

സിനിമലോകത്ത് വിവാദങ്ങളുടെ തോഴിയാണ് രാധിക ആപ്‌തെ. നഗ്നവീഡിയോയും മറ്റുമായി പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെത്തിയ താരം. എന്നാല്‍ എന്തും തുറന്നു പറയുന്ന താരം. അതു കൊണ്ട് തന്നെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ നടി ആരെയും ഭയക്കാറുമില്ല.

രാധികയുടെ പുതിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരകബന്ധത്തിനു നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ട് എന്ന് രാധിക ആപ്‌തെ പറയുന്നു.

ഒരു നിര്‍മ്മാതാവിന് എതിരെയാണ് രാധികയുടെ വെളിപ്പെടുത്തല്‍. അവസരങ്ങള്‍ക്കു പകരം മറ്റു പലതും ചോദിക്കുന്ന പ്രവണത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഉണ്ട്. ഇത്തരം നിബന്ധനകള്‍ക്ക് വഴങ്ങികൊടുക്കാത്തത് കൊണ്ടാണ് തനിക്ക് ദക്ഷിണേന്ത്യയില്‍ അവസരം കുറയുന്നതെന്നും താരം പറയുന്നു.

Related posts