ബോളിവുഡിലെ ഏറ്റവും ബോള്‍ഡായ നടിയായാണ് രാധിക ആപ്‌തെ അറിയപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡില്‍ ഉയര്‍ത്തി വിട്ട വിവാദക്കാറ്റ് ഇപ്പോഴും അടങ്ങിയിട്ടില്ല. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സംസാരിക്കുകയാണ്.
വീണ്ടും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്‌തെ. ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്പയിന്‍ ബോളിവുഡിലേക്ക് അത്ര ശക്തമായി എത്തുന്നില്ലെന്ന് നടി രാധിക ആപ്തേ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു.
ഈഅടുത്ത സമയത്ത് പോലും തനിക്ക് ഒരു ദുരനുഭവം ഉണ്ടായതായി നടി പറയുന്നു.” ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇക്കാര്യം പറഞ്ഞ് സിനിമയിലെ അണിയറപ്രവര്‍ത്തകരെ സമീപിച്ചപ്പോള്‍ അവര്‍ എനിക്കൊപ്പം നിന്നു. ഒടുവില്‍ അയാളെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. രാധിക പറയുന്നു.
ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഒരു സൂപ്പര്‍താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നും ആ സൂപ്പര്‍താരത്തിന്റെ മുഖത്തടിച്ചുവെന്നും രാധിക ആപ്‌തെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിക്കിനി അണിഞ്ഞ് ബീച്ചിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് സദാചാരാവാദികളുടെ ആക്രമണം ഉണ്ടായപ്പോഴും രാധിക ആപ്‌തെയുടെ മറുപടി ശ്രദ്ധനേടിയിരുന്നു. ബീച്ചില്‍ ബിക്കിനിക്ക് പകരം സാരിയുടുത്തു പോകണമെന്നാണോ വിമര്‍ശകര്‍ പറയുന്നതെന്നും താരം ചോദിച്ചിരുന്നു. എന്തായാലും താരത്തിന്റെ പുതിയ വെളിപ്പെടുത്തലും ശ്രദ്ധേയമായിരിക്കുകയാണ്.