രാധിക ആപ്‌തെ- നഗ്നതയെ വളമാക്കിയ നായിക, വിവാദ സെക്‌സ് വീഡിയോകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന കബാലി നായികയെക്കുറിച്ച്

radhikaരാധിക ആപ്‌തെ എന്ന നടിയെ ഇന്റര്‍നെറ്റില്‍ ഏറെ തെരഞ്ഞിട്ടുള്ളത് അവരുടെ ലീക്ഡ് വീഡിയോസിനുവേണ്ടിയാകും. സ്വന്തം നഗ്നവീഡിയോകളിലൂടെ പ്രശസ്തിയിലേക്ക് കയറിയ നടിമാരില്‍ ഏറ്റവും വിജയിച്ച താരമാണ് ഈ മഹാരാഷ്ട്രക്കാരി. ഇന്ത്യന്‍ സിനിമലോകത്ത് പിടിച്ചുനില്‍ക്കാന്‍ സൗന്ദര്യം മാത്രം പോരാ, അതു ഫലപ്രദമായി ഉപയോഗിക്കണമെന്നുമാണ് രാധികയുടെ നിലപാട്. വിവാദ വീഡിയോകളിലൂടെ യുവാക്കള്‍ക്കിടെയില്‍ തരംഗമായി രാധിക വീണ്ടും പ്രതിക്കൂട്ടിലാണ്. ഇത്തവണ അതിരുകളില്ലാത്ത നഗ്നത സ്ക്രീനിലേക്ക് ആവാഹിക്കുകയാണ് ഈ നടി.

പാര്‍ച്ചിട് എന്ന സിനിമയില്‍ അദില്‍ ഹുസൈനൊപ്പമുള്ള സീനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പരക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി രാധികയുടെ അറിവോടെയാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നാണ് സൂചന. പോണ്‍ സിനിമകളെ ലജ്ജിപ്പിക്കുന്ന രീതിയിലാണ് രാധികയും അദിലും ഈ ചിത്രത്തില്‍ ഇഴുകി അഭിനയിച്ചിരിക്കുന്നത്.

വിവാദങ്ങള്‍ രാധികയ്ക്ക് പുത്തരിയല്ല. വിവാദങ്ങളെ വളമാക്കിയാണ് ഇവരുടെ വളര്‍ച്ചയും. മറാത്തി, ബംഗാളി സിനിമകളുടെ പുറമ്പോക്കിലായിരുന്ന രാധികയെ കച്ചവടസിനിമകളുടെ അഭിവാജ്യ ഘടകമാക്കുന്നത് അതിരുകളില്ലാത്ത ശരീരപ്രകടനമാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ രാധികയുടേതായി പുറത്തുവന്ന നഗ്നസെല്‍ഫി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തൊട്ടുപിന്നാലെ രാധിക തന്നെ ഒരു വീഡിയോ പുറത്തുവിട്ടു. സ്വയം നഗ്നയാകുന്ന രാധികയുടെ പ്രവൃത്തി വലിയ വിമര്‍ശനത്തിനിടയാക്കി. എന്റെ ശരീരം, എന്റെ സ്വാതന്ത്രമെന്നതായിരുന്നു വിമര്‍ശനങ്ങളോടുള്ള രാധികയുടെ പ്രതികരണം. കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരെയും സഞ്ചരിക്കാന്‍ മടിക്കാത്ത പ്രകൃതമാണ് രാധികയെ വ്യത്യസ്തയാക്കുന്നത്. ഏതൊരു നായികയും കൊതിക്കുന്ന രജനികാന്തിന്റെ നായികപ്പട്ടം രാധികയെ തേടിയെത്തിയതിനു കാരണവും ഇതുതന്നെ. പൂനയില്‍ പ്രമുഖ ന്യൂറോസര്‍ജനായ ഡോ. ചരുദത്ത് ആപ്‌തെയുടെ മകളായി ജനിച്ച രാധിക കോളജ് പഠനകാലത്താണ് സിനിമയിലേക്കെത്തുന്നത്.

Related posts