സെറ്റില്‍ എന്റെ ആദ്യത്തെ ദിവസമാണ് ആ സൂപ്പര്‍താരം എന്റെ കാലുകളില്‍ തോണ്ടിയത്! എനിക്ക് നേരത്തെ പരിചയം പോലുമില്ലായിരുന്നു അയാളെ; പുതിയ ആരോപണവുമായി രാധിക ആപ്‌തേ

സിനിമാലോകത്തിന് പുറത്തെ ചര്‍ച്ചകളിലൂടെയും നിലപാടുകളിലൂടെയും ആരാധകശ്രദ്ധനേടിയ നടിയാണ് ബോളിവുഡ് താരം രാധിക ആപ്‌തേ. സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പുരുഷമേല്‍ക്കോയ്മയ്ക്കെതിരെയും നടിമാര്‍ക്കുനേരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും നിരന്തരം പ്രതികരണം നടത്താറുള്ള താരം ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നു.

ഒരു തെന്നിന്ത്യന്‍ താരം തന്നോട് മോശമായി പെരുമാറിയെന്നും തുടര്‍ന്ന് അവരുടെ മുഖത്ത് താന്‍ അടിച്ചുവെന്നുമാണ് രാധിക പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു രാധികയുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അന്ന് സെറ്റില്‍ എന്റെ ആദ്യത്തെ ദിവസമായിരുന്നു. അപ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ ഒരു സൂപ്പര്‍താരം എന്റെ കാലുകളില്‍ തോണ്ടിയത്.

എനിക്ക് നേരത്തേ പരിചയം കൂടിയില്ലായിരുന്നു അയാളെ. ഒന്നും നോക്കാതെ ഞാന്‍ ആളുടെ കരണത്തടിച്ചുവെന്നും രാധിക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ബിക്കിനി ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. എന്നാല്‍ ബീച്ചില്‍ സാരിയുടുത്ത് പോകാന്‍ തനിക്കറിയില്ലെന്നും തന്റെ വസ്ത്രത്തെ പറ്റി ആരും ഇത്ര സങ്കടപ്പെടേണ്ടെന്നും താരം മറുപടി നല്‍കിയിരുന്നു.

 

Related posts