ചലച്ചിത്രമേഖലയിൽ പുരുഷന്മാരും ലൈംഗിക പീഡനത്തിനിരയാകുന്നെന്ന് രാധിക ആപ്തെ. സ്ത്രീകൾ ലൈംഗിക ചൂഷണത്തിനിരയാകുന്ന കഥകൾ ചലച്ചിത്രമേഖലയിൽ നിന്ന് കേൾക്കാറുണ്ടെങ്കിലും പുരുഷന്മാരും ലൈംഗിക ചൂഷണത്തിനിരയാകാറുണ്ടെന്ന വെളിപ്പെടുത്തലുമായി നടി രാധിക ആപ്തേ.
ആരും അടുക്കാൻ മടിക്കുന്ന ഒരു മായികലോകമാണ് ബോളിവുഡ് സിനിമാലോകമെന്നാണ് ആളുകൾ കരുതുന്നത്. അതുകൊണ്ടുതന്നെ പലരും തങ്ങൾക്കുണ്ടാകുന്ന ദുരനുഭവങ്ങൾ പറയാൻ ഭയക്കുകയാണ്. ലൈംഗിക ചൂഷണത്തിനിരയായ നിരവധി പുരുഷ താരങ്ങളെ എനിക്കറിയാം. സ്വന്തം കരിയർ തകരാതിരിക്കാനോ ഭയം കാരണമോ അവർ അത് പുറത്തുപറയുന്നില്ല- രാധിക ആപ്തേ പറയുന്നു.