സിനിമ എന്തെന്നറിയാതെ സിനിമയിൽ വന്നതാണ്. കുറച്ച് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളൊക്കെ ചെയ്തു. കുറച്ചൂകൂടെ സീരിയസാകാം എന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴത്തേക്കും ആ ഫീൽഡ് എന്റെ കൈയിൽ നിന്ന് പോവുകയായിരുന്നു.
എല്ലാം ഒരു സമയത്തിന്റെ ഭാഗ്യമാണ്. ഇനിയും ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്. പക്ഷേ എന്താണ് ദൈവം വിധിച്ചിരിക്കുന്നതെന്ന് അറിയില്ല.
നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ എന്തായാലും ചെയ്യും. അതിന് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാവില്ല. -രാധിക