നി​ങ്ങ​ളു​ടെ ക​ണ്ണി​ന്‍റെ മു​ന്നി​ൽ ഇ​ത്ര​യും ന​ട​ന്നി​ട്ടും ഒ​ന്നും അ​റി​ഞ്ഞി​ല്ലേ? ന​യ​ൻ​താ​ര​യു​ടെ പ്ര​ണ​യ​മ​റി​ഞ്ഞ് ധ​നു​ഷ് വി​ളി​ച്ച് ചോ​ദി​ച്ച​ത്; രാ​ധി​ക

നാ​നും റൗ​ഡി താ​ൻ പു​തുച്ചേരി​യി​ലാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. ധ​നു​ഷ് നി​ർ​മി​ച്ച സി​നി​മ​യാ​ണ​ത്. നൈ​റ്റ് ഷൂ​ട്ടിം​ഗാ​ണ്. ദി​വ​സ​വും ഞാ​നും ന​യ​ൻ​താ​ര​യും സം​സാ​രി​ച്ച് ന​ട​ക്കും. ഡി​ന്ന​ർ അ​വ​ൾ ഓ​ർ​ഗ​നൈ​സ്ചെ​യ്യും. സം​വി​ധായ​ക​ൻ വി​ഘ്നേ​ശ് വ​ന്ന് സം​സാ​രി​ച്ച് പോ​കും.

ആ ​സി​നി​മ പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ അ​വ​ർ​ക്കു​ള്ളി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ചി​ല​രെ ക​ണ്ടാ​ൽ അ​വ​ർ​ക്കു​ള്ളി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ക​ണ്ടു​പി​ടി​ക്കാ​ൻ പ​റ്റു​മെ​ന്ന് ഞാ​ൻ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​മാ​യി​രു​ന്നു. ഞാ​ൻ ചെ​ന്നൈ​യി​ൽ വ​ന്ന ശേ​ഷം ധ​നു​ഷ് എ​നി​ക്ക് ഫോ​ൺ ചെ​യ്തു. ചേ​ച്ചി ഷൂ​ട്ടിം​ഗ് എ​ങ്ങ​നെ​യാ​ണ് ന​ട​ന്ന​തെ​ന്ന് ചോ​ദി​ച്ചു.

ന​ന്നാ​യി ന​ട​ന്നെ​ന്ന് ഞാ​ൻ. നി​ങ്ങ​ൾ ഒ​രു കാ​ര്യം അ​റി​ഞ്ഞോ​യെ​ന്നും ധ​നു​ഷ് ചോ​ദി​ച്ചു. എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ന​യ​നും വി​ക്കി​യും വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്നു, നി​ങ്ങ​ൾ അ​റി​ഞ്ഞോ​യെ​ന്ന് ധ​നു​ഷ്.

ചു​മ്മാ പ​റ​യ​രു​ത്, ഞാ​ന​ല്ലേ കൂ​ടെ ഷൂ​ട്ടിം​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്, ക​ഥ​യു​ണ്ടാ​ക്ക​രു​ത് എ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. വ​ലി​യ ന​ടി​യാ​ണ് പോ​ലും. നി​ങ്ങ​ളു​ടെ ക​ണ്ണി​ന്‍റെ മു​ന്നി​ൽ ഇ​ത്ര​യും ന​ട​ന്നി​ട്ടും ഒ​ന്നും അ​റി​ഞ്ഞി​ല്ലേ​യെ​ന്ന് ധ​നു​ഷ് ചോ​ദി​ച്ചു. -രാ​ധി​ക ശ​ര​ത്കു​മാ​ർ

Related posts

Leave a Comment